ബിജെപിയുടെ വിജയങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദി എന്ന “ജനനായകൻ”; ജനമനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നത് മോദിയുടെ ജനക്ഷേമ പ്രവർത്തനങ്ങളെന്ന് സിആർ പാട്ടീൽ BJP

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ. മോദിയ്ക്ക് കിട്ടിയ ജനപ്രീതി മൂലമാണ് ബിജെപി എന്ന പാർട്ടി ജനമനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നത്.പട്ടാനിലെ വിവിധ മുനിസിപ്പാലിറ്റികൾ, ജില്ലകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“നരേന്ദ്രമോദിയുടെ പേരിലാണ് ജനങ്ങൾ ബിജെപി നേതാക്കളെ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി. 27 വർഷമായി ബിജെപി സംസ്ഥാനം ഭരിക്കുന്നു. ഇവിടുത്തെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് മായാത്ത ഏക മുഖ്യമന്ത്രിയും മോദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഇനി 2022ലാണ്. അതിന്‍റെ തയ്യാറെടുപ്പുകൾ ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു
Tags