എ. കെ ശര്‍മയെ ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. ഉത്തര്‍പ്രദേശ് മന്ത്രിസഭാ പുനഃസംഘടനയില്‍ എ.കെ.ശര്‍മക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി ചുമതല നല്‍കിയിരിക്കുന്നത്.
1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എ.കെ.ശര്‍മ. ഇക്കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ നിന്നുള്ള ശര്‍മ പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഗുജറാത്തില്‍ മോദിയോടൊപ്പം ശര്‍മ ജോലി ചെയ്തിട്ടുണ്ട്.