വാക്‌സിനേഷൻ ; സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് വാക്‌സിൻ ഡോസുകൾ കൂടി എത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ കൊറോണ പ്രതിരോധ വാക്‌സിനുകൾ എത്തി. 5.38 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനുകളാണ് വൈകീട്ടോടെ എത്തിയത്. ഇതിൽ കേന്ദ്രം സൗജന്യമായി നൽകിയതും സംസ്ഥാനം വാങ്ങിയതും ഉൾപ്പെടുന്നു.

സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് വാക്‌സിനുകളും, കേന്ദ്രം അനുവദിച്ച 3.5 ലക്ഷം ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതിൽ സംസ്ഥാനത്തിന്റെ വാക്‌സിൻ ഡോസുകൾ എറണാകുളത്തും, കേന്ദ്രത്തിന്റേത് തിരുവനന്തപുരത്താണ് എത്തിയത്. ഇവ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

നിലവിൽ വാക്‌സിനേഷനായി 1,10,52,440 ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ലഭിച്ചത്. അതിൽ 9,35,530 ഡോസ് കൊവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കൊവാക്സിനും ഉൾപ്പെടെ ആകെ 10,73,110 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങിയതാണ്. 90,34,680 ഡോസ് കൊവിഷീൽഡ് വാക്സിനും 9,44,650 ഡോസ് കൊവാക്സിനും ഉൾപ്പെടെ ആകെ 99,79,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയിട്ടുണ്ട്
Tags