രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ; ടിപിആര്‍ 3.21% COVID CASE INDIA

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് താഴെ. കഴിഞ്ഞ 24 മണിക്കൂറില്‍ 42,640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1167 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.21 ശതമാനമായി.

രാജ്യത്ത് 91 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്നത്തേത്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,99,77,861 ആയി. 1,167 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 3,89,302 ആയി. ഇന്ന് റിപ്പോര്‍ട്ട് ചെയ്തവയില്‍ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും കേസുകള്‍ പതിനായിരത്തില്‍ താഴെയാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മാത്രമാണ് ഒരുലക്ഷത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. ടിപിആര്‍ കുറഞ്ഞതും രോഗമുക്തി നിരക്ക് കൂടിയതും ആശ്വാസകരമാണ്. അതിനിടെ കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ ഡിസിജിഐക്ക് ഭാരത് ബയോടെക് കൈമാറി. നിലവില്‍ അന്താരാഷ്ട്ര അംഗീകാരത്തിന് വേണ്ടി കൊവാക്‌സിന്‍ കാത്തിരിക്കുകയാണ്. മൂന്നാംഘട്ട പരീക്ഷണത്തില്‍ 82 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് നിര്‍മാതാക്കളുടെ വാദം. രാജ്യത്ത് 28,87,66,201 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Tags