കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തക മരിച്ചു

കോഴിക്കോട് : കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തക മരിച്ചു. നെല്ലിപ്പൊയില്‍ രതീഷിന്റെ ഭാര്യ ലബിത രതീഷ് (32) ആണ് മരിച്ചത്. ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിൽ ലാബ് ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു . കൊറോണയ്ക്ക് പിന്നാലെ ന്യൂമോണിയയും ലബിതയ്ക്ക് ബാധിച്ചിരുന്നുധ്യാന്‍ ചന്ദ്രനാണ് മകന്‍ . എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആയിരുന്ന അന്തരിച്ച പി ടി കണ്ടന്‍കുട്ടിയുടെയും ഇന്ദിരയുടെയും മകളാണ് ലബിത.